അറസ്റ്റിലായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനത്തെിയ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ സുമേര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഒരു കേസിലകപ്പെട്ട് ലോക്കപ്പില്‍ കഴിയുന്ന ഭര്‍ത്താവിന്‍െറ ജാമ്യമെടുക്കാന്‍ സ്റ്റേഷനിലത്തെിയ 35 കാരിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഭര്‍ത്താവിനെ മോചിപ്പിക്കുന്നതിന് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി നല്കാന് യുവതി തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാഹുല്‍ പാണ്ഡ്യേ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവരാരും ഇത് തടാന്‍ ശ്രമിച്ചില്ല. സംഭവം പുറത്തറിഞ്ഞതോടെ സ്റ്റേഷന് ഹൗസ് ഓഫീസറെ അറസ്റ്റ് ചെയ്തു. മൂന്ന് കോണ്സ്റ്റബിള്മാരെസസ്പെന്ഡ് ചെയ്യുകയും ചെയ്തു.
Comments