You are Here : Home / News Plus

ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തും -സരിത

Text Size  

Story Dated: Friday, June 06, 2014 03:38 hrs UTC

കൊച്ചി: തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍ തീരുമാനമുണ്ടായാല്‍ മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി.ശിവരാജനു മുമ്പാകെ മൊഴി നല്‍കാനത്തെിയതായിരുന്നു സരിത.
മറ്റുള്ളവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അബ്ദുല്ലക്കുട്ടി പീഡിപ്പിച്ച തീയതീയും സമയവുമടക്കം കോടതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസിന്‍െറ അന്വേഷണം തൃപ്തികരമല്ളെങ്കില്‍ മറ്റ് അന്വേഷണ ഏജന്‍സികളെ സമീപിക്കുമെന്നും സരിത പറഞ്ഞു. കമ്മീഷനു നല്‍കിയ മൊഴിയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ളെന്നും സരിത കൂട്ടി ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.