You are Here : Home / News Plus

ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും

Text Size  

Story Dated: Wednesday, May 28, 2014 06:36 hrs UTC


ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രി പരുമല മാര്‍ ഗ്രീഗോറിയോസ് ആശുപത്രിയില്‍ കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ഭൗതികശരീരം ഇന്നു പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തിന്റെ സ്വന്തം വീടെന്ന പേരിലറിയപ്പെടുന്ന പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേവലോകത്തു നിന്നാരംഭിച്ച വിലാപയാത്ര പുതുപ്പള്ളി, തിരുവല്ല, മാവേലിക്കര, പന്തളം, അടൂര്‍ വഴിയാണ് പത്തനാപുരത്തെത്തിയത്. ദയറായില്‍ മെത്രാപ്പോലീത്തമാരായ യാക്കോബ് മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ് എന്നിവരുടെ നേതൃത്വത്തില്‍ ഭൗതികശരീരം ഏറ്റുവാങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.