അസമിലെ കോക്രജര്‍ ജില്ലയില്‍ വ്യാഴാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്്റാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കോക്രജാറിലെ തുല്സിബില് പ്രദേശത്ത് ബോഡോകള്‍ നടത്തിയ വെടിവെപ്പില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ ബക്സ മേഖലയില്‍ ബോഡോകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ നേരിടാന്‍ സംഭവ സ്ഥലത്തേക്ക് അര്‍ധ സൈനിക വിഭാഗത്തിന്റെ 10 കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ അയച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറയിരിക്കണമെന്ന് സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments