കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെഎംആര്‍എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഇതോടെ മെട്രോയ്ക്ക് ആവശ്യമായ സ്ഥലമെടുക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എട്ടു ഹെക്ടര്‍ ഭൂമി വരെ ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചിരിക്കുന്നത്. ഭൂമിയുടെ വില കളക്ടറും കെഎംആര്‍എല്‍ എംഡിയും ചേര്‍ന്ന് തീരുമാനിക്കും. വൈറ്റില-പേട്ട റോഡിനായി 70 കോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു.
Comments