You are Here : Home / News Plus

ദേവസ്വംമന്ത്രിക്ക് അനാവശ്യ രാജഭക്തിയെന്ന് ജി സുധാകരന്‍

Text Size  

Story Dated: Friday, April 25, 2014 07:52 hrs UTC

ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന് അനാവശ്യരാജഭക്തിയാണെന്ന് സി.പി.എം നേതാവ് ജി സുധാകരന്‍ കുറ്റപ്പെടുത്തി. രാജവാഴ്ച അവസാനിച്ചിട്ടും രാജഭക്തി കാട്ടുന്ന ദേവസ്വംമന്ത്രിയുടെ നിലപാട് മതേതര സംസ്ഥാനത്തിന് ചേര്‍ന്നതല്ല. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഈ രാജഭക്തി അന്തസായിട്ടാണ് കാണുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് ദേവസ്വം മന്ത്രിയുടെ രാഷ്ട്രീയമെന്നാണ് മവസ്സിലാക്കുന്നതെന്നും മുന്‍ ദേവസ്വം മന്ത്രി കൂടിയായ ജി സുധാകരന്‍ പറഞ്ഞു.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവിനെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് കേരള സംസ്ഥാനം രൂപീകൃതമായ കാലത്ത് തന്നെ അസാധുവായതാണ്. ഇത്രയും കാലം ഭരണഘടനയുടെ പിന്‍ബലമില്ലാതെയാണ് രാജാവ് ഭരണം കൈയാളിയത്. ഗുരുവായൂരിലെയോ തിരുപ്പതിയിലേയോ മാതൃകയില്‍ സ്വതന്ത്രവും അഴിമതി രഹിതവുമായ ഭരണസമിതിയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.