You are Here : Home / News Plus

തിരുവാഭരണം: കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് മുരളീധരന്‍

Text Size  

Story Dated: Friday, April 25, 2014 07:50 hrs UTC

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം നഷ്ടപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട തിരുഭാരണങ്ങളില്‍ ഒന്ന് ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മുരളീധരന്‍ പ്രതികരണം. കെ കരുണാകരന് ഏറെ വിഷമമുണ്ടായ സംഭവമായിരുന്നു ഇത്. തിരുവാഭരണം നഷ്ടമായതിനെ തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷം ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. തിരുവാഭരണം ഒളിപ്പിച്ചവരെ കണ്ടെത്തണം. വൈകിയാണെങ്കിലും സത്യം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More