വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനത്തില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉപയോഗിക്കാം. വ്യോമയാന നിയമത്തില്‍ മാറ്റം വന്നതോടെയാണ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നുകൊണ്ടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം കൈവന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തില്‍ സെല്‍ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ ഫ്ളൈറ്റ് മോഡിലാക്കിയ ശേഷം ഉപയോഗിക്കാം. നേരത്തെ മൊബൈല്‍ ഫോണ്‍ പോലെയുള്ള കയ്യില്‍ കരുതാവുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വിമാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു നിയമം. ഈ നിയമമാണ് ഇപ്പോള്‍ വ്യോമയാന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
Comments