You are Here : Home / News Plus

രാജിവെക്കാന്‍ തിടുക്കംകാട്ടിയത് തെറ്റായിപ്പോയെന്ന് കെജ്‌രിവാള്‍

Text Size  

Story Dated: Friday, April 11, 2014 08:37 hrs UTC

 ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ തീരുമാനം ഇടവരുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ മാത്രമെ ചെയ്യൂവെന്ന് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് കെജ്‌രിവാള്‍ തുറന്ന് സമ്മതിക്കുന്നത് ആദ്യമായാണ്. രാജിവെക്കേണ്ടിവന്നതില്‍ ഖേദമില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കം വേണ്ടിയിരുന്നില്ല. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസംതന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി. എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു. യോഗങ്ങള്‍ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.