You are Here : Home / News Plus

അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി

Text Size  

Story Dated: Tuesday, April 08, 2014 09:33 hrs UTC

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്ത് അടി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരു ഓട്ടോ ഡ്രൈവറാണ് കെജ്‌രിവാളിനെ മര്‍ദിച്ചത്. റോഡ്‌ഷോയ്ക്കിടെ മാല ചാര്‍ത്തിയശേഷം ഓട്ടോ ഡ്രൈവര്‍ മുഖത്തടിക്കുകയായിരുന്നു. കണ്ണിന് താഴെയാണ് അദ്ദേഹത്തിന് അടികിട്ടിയത്. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പോലീസില്‍ ഏല്‍പിച്ചു. ഇയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അഭ്യൂഹമുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ കെജ്‌രിവാളിനെ അടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.