പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് വഴിയുള്ള ഇലക്ട്രോണിക് വോട്ടിങ്ങിനെ കുറിച്ച് പഠിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം ചൊവ്വാഴ്ച കമ്മീഷന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ല. ഇവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സംവിധാനം ഒരുക്കാനുള്ള നിയമപരവും സാങ്കതികേതികവുമായ സാധ്യതകള്‍ കമ്മീഷന് ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകം. ഇതിനായി രണ്ടു മാസത്തെ സമയം ആവശ്യമുണ്ട്-കമ്മീഷന് കോടതിയെ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് ഈ വര്‍ഷം തന്നെ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങ് പ്രായാഗികമാകാന് സാധ്യതയില്ല. രണ്ടാഴ്ച മുമ്പാണ് ഈ ഹരജി പരിഗണിക്ക് വന്നിരുന്നെങ്കില്‍ ഉചിതമായ തീരുമാനമെടുക്കാമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രവാസി വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 20 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കരജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.
Comments