You are Here : Home / News Plus

സോണിയ ഇന്ന് കേരളത്തില്‍

Text Size  

Story Dated: Monday, April 07, 2014 05:46 hrs UTC

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും.തൃശ്ശൂരും കോഴിക്കോട്ടുമാണ് പരിപാടികള്‍. വൈകീട്ട് 3.30-ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രസംഗിക്കും. കുട്ടനല്ലൂര്‍ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന സോണിയ അവിടെനിന്ന് കാര്‍മാര്‍ഗം തേക്കിന്‍കാട് മൈതാനിയിലെത്തും. തൃശ്ശൂരിലെ പരിപാടിക്കുശേഷം വൈകീട്ട് നാലോടെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ്. പൊതുയോഗത്തില്‍ സംസാരിക്കും. വൈകീട്ട് വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനത്ത് കോപ്റ്ററില്‍ ഇറങ്ങുന്ന സോണിയ നേരേ കടപ്പുറത്തെ വേദിയിലെത്തും. അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന കോഴിക്കോട്ടെ പ്രചാരണസമ്മേളനത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സോണിയയെ അനുഗമിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More