You are Here : Home / News Plus

മോദി ആര്‍.എസ്.എസിന്‍റെ ഗുണ്ടയെന്ന് ബെനി പ്രസാദ് വര്‍മ

Text Size  

Story Dated: Wednesday, April 02, 2014 07:20 hrs UTC

നരേന്ദ്ര മോദിക്കും രാജ്നാഥ്സിങ്ങിനുമെതിരെ കോണ്‍ഗ്രസിന്‍റെ ബെനി പ്രസാദ് വര്‍മയുടെ രൂക്ഷ വിമര്‍ശം. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി ആര്‍.എസ്.എസിന്‍റെ ഗുണ്ടയാണെന്നും മോദിയുടെ അടിമയാണ് ബി.ജെ.പി പ്രസിഡന്‍റ് രാജ്നാഥ് സിങ്ങ് എന്നുമാണ് ബെനി പ്രസാദിന്‍റെ വിമര്‍ശം. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് അകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ മുഴുവനായി മോദി തന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ആക്കുകയാണെന്ന് ബെനി പ്രസാദ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പി അതിന്‍റെ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുകയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് മോദിയുടെ കൈകളിലേക്ക് എല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയെ ഫാഷിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ പാര്‍ട്ടി ഇതുപോലെ മുതിര്‍ന്ന നേതാക്കളെ ഒരിക്കലും അവഹേളിച്ചിട്ടെന്നും ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More