You are Here : Home / News Plus

രാജീവ് വധം : സര്‍ക്കാറിന്‍റെ റിവ്യൂ ഹര്‍ജി തള്ളി

Text Size  

Story Dated: Wednesday, April 02, 2014 05:09 hrs UTC

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ  ഹര്‍ജി സുപ്രീംകോടതി തള്ളി. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ ഫിബ്രവരിയിലാണ് സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. മൂന്നുപേരും സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ 11 കൊല്ലത്തെ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ ഇളവുനല്‍കിയത്. 1998-ലാണ് മൂന്നുപേരെയും തൂക്കിക്കൊല്ലാന്‍ വിചാരണക്കോടതി ശിക്ഷിച്ചത്. ഇവരോടൊപ്പം വധശിക്ഷ ലഭിച്ച മറ്റൊരു പ്രതിയായ നളിനിക്ക് പിന്നീട് ഇളവുനല്‍കിയിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.