You are Here : Home / News Plus

സോണിയാഗാന്ധിക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ നിര്‍ദേശം

Text Size  

Story Dated: Saturday, March 22, 2014 08:35 hrs UTC

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഏപ്രില്‍ ഏഴിനകം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയുടെ നിര്‍ദേശം.1984-ലെ സിഖ് വിരുദ്ധ കലാപക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സപ്തംബറില്‍ സോണിയയ്ക്ക് കോടതി സമന്‍സ് അയച്ചിരുന്നു. ഈ കേസ് അമേരിക്കന്‍ കോടതിയുടെ അധികാരപരിധിയിലല്ലെന്നും തനിക്ക് സമന്‍സ് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ അവര്‍ കോടതിയെ സമീപിച്ചു. കഴിഞ്ഞ സപ്തംബറില്‍ അമേരിക്കയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കാനാണിത്.കഴിഞ്ഞവര്‍ഷം സപ്തംബര്‍ രണ്ട് മുതല്‍ 12 വരെ സോണിയ അമേരിക്കയിലുണ്ടായിരുന്നെന്നു പരാതിക്കാരായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു.തുടര്‍ന്നാണ് അക്കാലത്ത് സോണിയ അമേരിക്കയിലുണ്ടായിരുന്നോ എന്നത് പരിശോധിക്കുന്നതിന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കോടതി ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.