You are Here : Home / News Plus

ടാങ്കര്‍,എല്‍.പി.ജി ട്രക്ക് അനിശ്ചിതകാല സമരം തുടങ്ങി

Text Size  

Story Dated: Monday, March 10, 2014 04:53 hrs UTC

സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും അനിശ്ചിതകാല സമരം തുടങ്ങി. സമരം നിര്‍മാണ, ഗതാഗത, വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ഥങ്ങള്‍, ഫര്‍ണസ് ഓയില്‍, ടാര്‍, ഭക്ഷ്യ എണ്ണ എന്നിവ സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍മാരും ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായാണ് സമരം ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.