You are Here : Home / News Plus

സിപിഎം വെട്ടില്‍: മുന്നണി വിടാന്‍ ആര്‍എസ്പി; കൊല്ലത്ത് സൌഹൃദ മത്സരം

Text Size  

Story Dated: Friday, March 07, 2014 09:53 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
ആര്‍.എസ്.പി സജ്ജമാണെന്ന് ആര്‍.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ് വ്യക്തമാക്കി.കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥി ജയിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും സഹായം സ്വീകരിക്കും. ഈ തീരുമാനം എടുക്കാന്‍ വൈകിയെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.ഒരു വിട്ടു വീഴ്ചക്കും ആര്‍ എസ് പി തയ്യാറല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും ഫിലിപ്പ് കെ.തോമസ് വ്യക്തമാക്കി.
ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്‍.എസ്.പി നേതാക്കള്‍ അറിയിച്ചു. ആര്‍.എസ്.പി കൊല്ലത്ത് ഒറ്റക്ക് മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് വി.പി രാമകൃഷ്ണ പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.