You are Here : Home / News Plus

അഴിമതി വിരുദ്ധ ബില്ലുകള്‍ :കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.

Text Size  

Story Dated: Sunday, March 02, 2014 10:48 hrs UTC

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.രാഷ്‌ട്രപതിയില്‍നിന്നു എതിര്‍പ്പുയര്‍ന്നതോടെ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചില്ല.ആന്ധ്രാ പ്രദേശ്‌ വിഭജന ഭേദഗതി ഓര്‍ഡിനന്‍സ്‌, ജാട്ട്‌ സമുദായത്തിനു കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സംവരണം നല്‍കാനുള്ള ഓര്‍ഡിനന്‍സ്‌ തുടങ്ങിയവയ്‌ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നാല്‌ അഴിമതി വിരുദ്ധ ബില്ലുകള്‍ കൂടി കൊണ്ടു വരണമെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ്‌ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.