ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയയ്ക്കുന്നത് സുപ്രീം കോടതി തടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് പി സദാശിവം അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.ഇത്ര വേഗത്തില്‍ നളിനി ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെ മോചനം നടപ്പാക്കാനുള്ള ആവശ്യമെന്താണെന്നും സുപ്രീം കോടതി ചോദിച്ചു. വിശദീകരണം തേടി കോടതി നോട്ടീസച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ വിട്ടയയ്ക്കാനൊരുങ്ങുന്ന നാലുപേര്‍ക്കും സ്റ്റേ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നേരത്തേ കേസിലെ ഏഴു പ്രതികളില്‍ മൂന്നു പേരെ വിട്ടയയ്ക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Comments