You are Here : Home / News Plus

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം

Text Size  

Story Dated: Monday, February 17, 2014 08:18 hrs UTC

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. അരവിന്ദ് കെജ്രിവാളിന്‍റെ  നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. നിയമസഭ തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്‍്റെ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കെജ്രിവാളിന്‍റെ  കത്തും ഡല്‍ഹിയിലെ രാഷ്ട്രീയ സ്ഥിതി വിവരങ്ങളും വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.