You are Here : Home / News Plus

ദക്ഷിണാഫ്രിക്കയില്‍ 200 പേര്‍ സ്വര്‍ണ ഖനിയില്‍ കുടുങ്ങി

Text Size  

Story Dated: Monday, February 17, 2014 06:07 hrs UTC

 

ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിന്‍റെ കിഴക്കുഭാഗത്ത് അനധികൃത ഖനനനത്തിന് സ്വര്‍ണ ഖനിയില്‍ ഇറങ്ങിയ 200 പേര്‍ അകത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്. ബെനോനിയിലെ പഴക്കമേറിയ ഒന്നായ ഈ ഖനി ഉപേക്ഷിക്കപ്പെട്ടതാണെന്നും അധികൃതര്‍ പറഞ്ഞു. അകത്തുള്ള 30 പേരുമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്ന് അടിയന്തര സുരക്ഷാ വക്താവ് അറിയിച്ചു. അവശേഷിക്കുന്നവര്‍ ഖനിയുടെ അടിവശത്താണെന്നും കരുതുന്നു. എന്നാല്‍, ആരും മരിച്ചതായോ പരിക്കേറ്റതായോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.

തടസ്സം സൃഷ്ടിക്കുന്ന വലിയ പാറക്കല്ലുകള്‍ നീക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരികയാണ് രക്ഷാപ്രവര്‍ത്തകര്‍. ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ ഖനികളിലെ അനധികൃത ഖനനം ദക്ഷിണാഫ്രിക്കയില്‍ പതിവാണ്. അപകടാവസ്ഥയില്‍ ഉള്ള ഇത്തരം ഖനികളില്‍ കുടുങ്ങി ജീവന്‍ നഷ്ടമാവുന്നതും പതിവാണ്. 2009ല്‍ ഉണ്ടായ ഖനി ദുരന്തത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.