You are Here : Home / News Plus

അങ്കമാലി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

Text Size  

Story Dated: Friday, February 07, 2014 09:37 hrs UTC

അങ്കമാലി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീപിടുത്തത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
രേഖകള്‍ സൂക്ഷിച്ചിരുന്ന ബ്‌ളോക്ക് മാത്രമാണ് കത്തി നശിച്ചത്. അതുകൊണ്ടുതന്നെ രേഖകള്‍ നശിപ്പിക്കാന്‍ ആരോ മനപൂര്‍വം തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ്. കമ്പ്യൂട്ടറുകളും ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. അരക്കോടിയുടെ നഷ്ടം കണക്കാക്കുന്നു. അങ്കമാലിയില്‍ നിന്നെത്തിയ  ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.