You are Here : Home / News Plus

യൂസഫലിക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ്

Text Size  

Story Dated: Monday, January 27, 2014 09:23 hrs UTC

എം.എ യൂസഫലി ഭൂമികയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മറ്റി തള്ളി. ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ആളല്ല യൂസഫലി എന്ന് സംസ്ഥാന സമിതി വിലയിരുത്തി.കയ്യേറ്റം സാധൂകരിക്കുന്ന പരാമര്‍ശമോ തെളിവോ കോടതിയില്‍ നിന്നോ മറ്റ് ഭരണ സംവിധാനങ്ങളില്‍ നിന്നോ ഇല്ലെന്ന് സംസ്ഥാന സമിതി പറഞ്ഞു.ബോള്‍ഗാട്ടിയിലെ കണ്‍വന്‍ഷന്‍ സെന്ററിനെതിരായും ഇടപ്പള്ളിയിലെ ലുലു മാളിനെതിരായുമാണ് ജില്ലാ കമ്മറ്റി ആരോപണമുന്നയിച്ചത്. തുടര്‍ന്നാണ് കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് എന്നിവരെ അംഗങ്ങളാക്കി അന്വേഷണ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.