You are Here : Home / News Plus

താന്‍ ഭരണകൂട ഭീകരതയുടെ ഇര: പി. മോഹനന്‍

Text Size  

Story Dated: Wednesday, January 22, 2014 12:36 hrs UTC

ഭരണകൂ ടഭീകരതയുടെ ഇരയാണ് താനെന്ന് ടി.പി വധക്കേസില്‍ കോടതി വെറുതെവിട്ട പി. മോഹനന്‍. തന്റെ പേരില്‍ കേസ് കെട്ടിവയ്ക്കുകയായിരുന്നു. മാധ്യമങ്ങളും തന്നെ വേട്ടയാടി. ടി.പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ വലിയ ഗൂഡാലോചനയാണ് നടന്നത്. പാര്‍ട്ടിയെ കുടുക്കുന്നതിനായി തന്നെ ഉപകരണമാക്കുകയായിരുന്നു. ജയിലില്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നില്ലെങ്കിലും കടുത്ത മാനസിക പീഢനം അനുഭവിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നത് ഇന്നത്തെ കോടതിവിധിയോടെ വ്യക്തമായിരിക്കുകയാണ്. ടി.പി കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെല്ലാം താന്‍ നിരപരാധിയാണെന്ന് അറിയാമായിരുന്നു. പക്ഷെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തന്നെ പ്രതിയാക്കുകയായിരുന്നു.

ആസ്പത്രിയിലേക്ക് പോകുന്ന വഴിക്ക് തനിക്ക് ചായ വാങ്ങി തന്നതിന് ചില പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുക പോലും ഉണ്ടായി. കേസില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More