You are Here : Home / News Plus

വിധി കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടി: ആര്‍.എം.പി

Text Size  

Story Dated: Wednesday, January 22, 2014 12:14 hrs UTC

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് ടി.പി വധക്കേസ് വിധിയെന്ന് ആര്‍.എം.പി. കൊലപാതകത്തില്‍ സി.പി.എമ്മിന്‍്റെ പങ്ക് കോടതി വിധിയിലൂടെ വ്യക്തമായെന്നും അവര്‍ പറഞ്ഞു.
എന്നാല്‍,വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേസില്‍ സി.പി.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും വെറുതെ വിട്ടവരുടെ കാര്യത്തില്‍ വിധി പരിശോധിച്ചശേഷം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വകീരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തരമായി രണ്ടാംഘട്ട അന്വേഷണത്തിന് സംസ്ഥാന സര്‍ക്കര്‍ ഉത്തരവിടണമെന്നും അന്വേഷണത്തിന് സി.ബി.ഐയെ തന്നെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ആവശ്യപെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More