You are Here : Home / News Plus

വിധിയില്‍ പൂര്‍ണ തൃപ്തയല്ല -കെ.കെ രമ

Text Size  

Story Dated: Wednesday, January 22, 2014 07:46 hrs UTC

വിധിയില്‍ പൂര്‍ണ തൃപ്തയല്ലെന്ന്  ടി.പിയുടെ വിധവ കെ.കെ രമ. വെറുതെ വിട്ടവര്‍ സന്തോഷിക്കേണ്ടതില്ലെന്നും  ഈ കേസില്‍ അപ്പീല്‍ പോവുമെന്നും അവര്‍ അറിയിച്ചു. ഒപ്പം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അവര്‍ പ്രതികരിച്ചു. വധത്തില്‍ സി.പി.എമ്മിന്‍റെ  പങ്ക് തെളിഞ്ഞിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു. പ്രോസിക്യൂഷനും അന്വേഷണ സംഘവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും വിധിയുടെ പകര്‍പ്പ് കയ്യില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അവര്‍ പറഞ്ഞു. വിധിയില്‍ പൂര്‍ണമായി തൃപ്തിയില്ലെന്നും  കോടതി വിധിയെ മാനിക്കുന്നുവെന്നും ടി.പിയുടെ മകന്‍ നന്ദുവും പ്രതികരിച്ചു. ഇരുവരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More