You are Here : Home / News Plus

ഗുരുവായൂരിലെ ജാതി വിവേചനം : റിട്ട. ജഡ്ജി അന്വേഷിക്കും

Text Size  

Story Dated: Wednesday, January 22, 2014 05:03 hrs UTC

ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്‍നിന്ന് പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ റിട്ട.ജഡ്ജിയെ നിയോഗിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രാചാരങ്ങള്‍ക്കനുസൃതമായി ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിന് വിശ്വാസികളായ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്ന് ഭരണസമിതി അംഗീകരിക്കുന്നതായി അഡ്മിനിസ്ട്രേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിലും 11 കീഴേടം ക്ഷേത്രങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നില്ലെന്നും  വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More