You are Here : Home / News Plus

ടി.പി വധം: വിധി ഇന്ന്

Text Size  

Story Dated: Wednesday, January 22, 2014 04:46 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ന് വിധി. രാവിലെ 11 മണിക്കുശേഷമാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വിധി പറയുക. കേസില്‍ വെറുതെവിടുന്നവരുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ വിട്ടയച്ചതായി അറിയിക്കും.
കുറ്റക്കാരെന്ന് കണ്ടത്തെുന്നവരെ മാറ്റിനിര്‍ത്തി ശിക്ഷയെപ്പറ്റി ഇരു ഭാഗം അഭിഭാഷകരുടെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഇത് ബുധനാഴ്ച തന്നെ പ്രഖ്യാപിക്കണമെന്നില്ല. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയും പരിസരവും വന്‍ പൊലീസ് കാവലിലാണ്. രാത്രിയും മാധ്യമപ്പടയും വന്‍ പൊലീസ് സംഘവും കോടതിയിലും സമീപത്തും തമ്പടിച്ചിരിക്കുകയാണ്. ടി.പി വധക്കേസിന്‍റെ  വിധിയുമായി ബന്ധപ്പെട്ട് വടകര മേഖലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
വടകര, നാദാപുരം, എടച്ചേരി, ചോമ്പാല്‍ പൊലീസ് സ്റ്റേഷനുകീഴില്‍ ചൊവ്വാഴ്ച റൂട്ട് മാര്‍ച്ചും കോണ്‍വോയി റൂട്ട് മാര്‍ച്ചും നടത്തി. 2012 മേയ് നാലിന് വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് സി.പി.എം വിമതര്‍ രൂപംനല്‍കിയ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എം.പി) സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍ (51) വടകരക്കടുത്ത വള്ളിക്കാട് അങ്ങാടിയില്‍ കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.