You are Here : Home / News Plus

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ല : രമേശ് ചെന്നിത്തല

Text Size  

Story Dated: Tuesday, January 21, 2014 08:42 hrs UTC

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.ചമ്പല്‍ക്കൊള്ളക്കാരെ നാണിപ്പിക്കുന്ന തരത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നടപടികളെന്ന് വി.എസ് പറഞ്ഞു. കേസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പാമോലിന്‍ ഇടപാടില്‍ സര്‍ക്കാരിനോ ഖജനാവിനോ നഷ്ടം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ട കാര്യമില്ലാത്തതിനാലാണ് കേസ് എഴുതി തള്ളാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More