You are Here : Home / News Plus

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാര്‍ -സോണിയ

Text Size  

Story Dated: Friday, January 17, 2014 07:39 hrs UTC

 

കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന്  സോണിയ ഗാന്ധി. ഇക്കാര്യത്തില്‍ പ്രവര്‍ത്തക സമിതിയുടെ തീരുമാനം അന്തിമമാണെന്നും അവര്‍ വ്യക്തമാക്കി. എ.ഐ.സി.സി സമ്മേളനത്തില്‍ സോണിയ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിനുവേണ്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ആയിരുന്നു സോണിയയുടെ പ്രസ്താവന.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറായതായും അവര്‍ അറിയിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സര്‍ക്കാറിനുവേണ്ടി പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ മതേതര കക്ഷികളെയും ചേര്‍ത്ത് ഐക്യം രൂപപ്പെടുത്തും. പ്രധാനപ്പെട്ട പോരാട്ടമാണ് വരും ദിവസങ്ങളില്‍ നടത്താനുള്ളത്. അതിന് പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞുവെന്നും സോണിയ പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.