You are Here : Home / News Plus

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി

Text Size  

Story Dated: Wednesday, January 01, 2014 06:37 hrs UTC

ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. കരാര്‍ ഉറപ്പിച്ചതില്‍ കോഴയിടപാട് നടന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം വന്നത്.വി.വി.ഐ.പികള്‍ക്കായി 12 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ 3600 കോടി രൂപയുടെതാണ് കരാര്‍.
2010 ഫിബ്രവരിയിലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി വ്യോമസേന കരാര്‍ ഒപ്പിട്ടത്. ഇതനുരിച്ച് 2011 ലും 2012 ലുമായി മൂന്നു ഹെലിക്കോപ്റ്ററുകള്‍ കൈമാറുകയും ചെയ്തു. 2013 ഫിബ്രവരിയിലാണ് കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയതായി ആരോപണം വരുന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. വ്യോമസേന മുന്‍മേധാവി എസ്.പി ത്യാഗി ഉള്‍പ്പടെയുള്ളവര്‍ കോഴപ്പണം കൈപ്പറ്റിയതായാണ് സി.ബി.ഐ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.