You are Here : Home / News Plus

അച്ചടക്കം ഇല്ലാത്തത് പരാജയ കാരണം: സോണിയ

Text Size  

Story Dated: Wednesday, December 18, 2013 01:01 hrs UTC

അനൈക്യവും അച്ചടക്കരാഹിത്യവും അടക്കമുള്ള കാരണങ്ങളാണ് നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് പിന്നിലെന്ന് സോണിയാഗാന്ധി.പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും സോണിയ പറഞ്ഞു.സര്‍ക്കാരിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കാത്തതാണ് മറ്റൊരു കാരണം. ഇതിനാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് സാധിച്ചില്ളെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാകുവാന്‍ ഇത് ഇടയാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പ്രവര്‍ത്തകരെ നിരാശരാകരുത്. ലോക് സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും സോണിയ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.