You are Here : Home / News Plus

തമിഴ്‍നാട്ടില്‍ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Text Size  

Story Dated: Friday, July 05, 2019 08:35 hrs UTC

തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി ഗർഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലിസ് അറസ്റ്റു ചെയ്തു. പറയർ വിഭാഗത്തിൽ പെട്ടയാളാണ് സോല രാജ്. ജ്യോതി പല്ലാർ വിഭാഗത്തിലും. യുവതിയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സോല രാജിന്‍റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ആളുകൾ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.