You are Here : Home / News Plus

ബിജെപി പട്ടിക വൈകി; ആർഎസ്എസ്സിന് കടുത്ത അതൃപ്തി

Text Size  

Story Dated: Tuesday, March 19, 2019 11:28 hrs UTC

ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇത്തവണയും ഏറ്റവുമൊടുവിൽ മാത്രമേ പുറത്തു വരൂ എന്നുറപ്പായി. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലിയുള്ള തർക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള സീറ്റുകൾ കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനുമടക്കമുള്ള നേതാക്കൾ. തമ്മിലടി തീരാത്തതിൽ ആർഎസ്എസ്സിന് കടുത്ത അതൃപ്തിയാണുള്ളത്. ശബരിമല പ്രശ്നമുൾപ്പടെ നിരവധി അനുകൂലഘടകങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാൻ ഒരു ആസൂത്രണവും സംസ്ഥാനനേതൃത്വത്തിനില്ല എന്നതാണ് ആർഎസ്എസ്സിനെ ചൊടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More