You are Here : Home / News Plus

വിട്ടുവീഴ്ചയില്ലാതെ ജോസഫും മാണിയും; കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്

Text Size  

Story Dated: Saturday, March 09, 2019 06:19 hrs UTC

ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് എം പൊട്ടിത്തെറിയിലേക്ക്. ഒരു സീറ്റേ വിട്ടുകൊടുക്കൂ എന്ന് കോൺഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കിട്ടിയ ഒരു മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് പിജെ ജോസഫിന്‍റെ താൽപര്യം. അത് കോട്ടയമാണെങ്കിൽ അങ്ങനെ അല്ലെങ്കിൽ കോട്ടയം വച്ച് മാറി ഇടുക്കി പോലുള്ള മറ്റേതെങ്കിലും മണ്ഡലമായാലും മതിയെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്. മത്സരിക്കാൻ സന്നദ്ധനാണെന്ന് ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.