You are Here : Home / News Plus

സംസ്ഥാനത്ത് രാഷ്ട്രീയസംഘർഷത്തിന് അയവില്ല; ജാഗ്രതാനിർദേശം നൽകി ഡിജിപി

Text Size  

Story Dated: Saturday, January 05, 2019 08:28 hrs UTC

ശബരിമലയിലെ യുവതീപ്രവേശത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂരിന് പുറമേ മറ്റ് ജില്ലകളിലും രാഷ്ട്രീയസംഘർഷങ്ങൾ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് അക്രമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സിപിഎം - ബിജെപി നേതാക്കളുടെ വീടുകൾ പരസ്പരം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. കണ്ണൂർ ജില്ലയിൽ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായിരിക്കുന്നത്. തലശ്ശേരി, അടൂർ‍ എന്നിവിടങ്ങളിൽ കൂടുതല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.