You are Here : Home / News Plus

സിറിയയിലെത്തിയ യു.എന്‍ രാസായുധ വിദഗ്ധര്‍ മടങ്ങി

Text Size  

Story Dated: Saturday, August 31, 2013 09:57 hrs UTC

രാസായുധ പ്രയോഗത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിറിയയിലെത്തിയ യു.എന്‍ രാസായുധ വിദഗ്ധര്‍ മടങ്ങി.ആഗസ്ത് 21ന് രാസായുധ പ്രയോഗത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ മരിച്ചെന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം സിറിയയിലെത്തിയത്. സിറിയയിലെത്തിയ യു.എന്‍. സംഘം പ്രദേശവാസികളില്‍ നിന്നും മൊഴിയെടുക്കുകയും ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ സിറിയന്‍ തലസ്ഥാനമായ ഡെമാസ്‌ക്കസില്‍ നിന്നും യു.എന്‍ സംഘം മടക്കയാത്ര ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.