You are Here : Home / News Plus

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്‍റെ കരട് രൂപമായി

Text Size  

Story Dated: Monday, October 13, 2014 03:57 hrs UTC

മോട്ടോര്‍വാഹന ഗതാഗത നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2014ന്റെ കരട് രൂപമായി. ഗതാഗതനിയമങ്ങള്‍ കാര്യമായി നടപ്പാകാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ നിയമം കേരളംപോലെ നിയമങ്ങള്‍ ഏറെക്കുറെ കൃത്യമായി നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക.പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എടുക്കേണ്ടിവരും. ലൈസന്‍സ് സംവിധാനത്തില്‍ കാതലായ മാറ്റങ്ങളും നിയമത്തിലുണ്ട്. സ്റ്റേജ് കാര്യേജുകള്‍ക്ക് പ്രത്യേക നിര്‍വചനമില്ലാത്തതിനാല്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷയും പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.