You are Here : Home / News Plus

മാഹിയില്‍ അതിരാവിലെ തുറന്ന മദ്യശാല അടപ്പിച്ചു

Text Size  

Story Dated: Sunday, October 12, 2014 03:21 hrs UTC

മാഹി: അതിരാവിലെ തുറന്ന് പ്രവര്‍ത്തിച്ച മാഹിയിലെ മദ്യഷാപ്പ് അടപ്പിച്ചു. മദ്യശാല രാവിലെ ആറേ കാലോടെ തുറന്നതിനെ മുന്‍ നഗരസഭാംഗം പള്ള്യന്‍ പ്രമോദ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മദ്യശാലക്കു മുന്നില്‍ സംഘര്‍ഷമുണ്ടായി. മാഹി പൊലീസ് സ്ഥലത്തത്തെി മദ്യഷാപ്പ് തുറക്കേണ്ട യഥാര്‍ഥ സമയം ആവുന്നതുവരെ അടച്ചിടാന്‍ നിര്‍ദേശിച്ചു. അതിനിടയില്‍ തുറന്നാല്‍ മാഹി കൈരളി സാംസ്കാരിക പ്രവര്‍ത്തകര്‍ മാഹി ദേശീയ പാത ഉപരോധിക്കുമെന്ന് പള്ള്യന്‍ പ്രമോദ് അറിയിച്ചതോടെയാണ് മദ്യശാല അടച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.