You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു

Text Size  

Story Dated: Sunday, October 12, 2014 03:05 hrs UTC

ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ടു ദിവസത്തെ സമാധാനത്തിന് വിരാമമിട്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ശനിയാഴ്ച രാത്രി പാക് സേനയുടെ വെടിവെപ്പുണ്ടായത്. പൂഞ്ച്, രജോരി സെക്ടറുകളിലും വെടിവെപ്പ് നടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
രാത്രി നടന്ന വെടിവെപ്പില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെടിവെപ്പ് കരാര്‍ ലംഘിച്ച് കഴിഞ്ഞ ആഴ്ചയില്‍ പാക് സേന നടത്തിയ ആക്രമണത്തില്‍ എട്ടു ഗ്രാമീണര്‍ മരിക്കുകയും സൈനികര്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.