You are Here : Home / News Plus

വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി വി.എം സുധീരന്‍

Text Size  

Story Dated: Sunday, October 12, 2014 02:59 hrs UTC

കോട്ടയം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. കേരള കോണ്‍ഗ്രസിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം പാര്‍ട്ടി അറിവോടെയല്ലെന്ന് സുധീരന്‍ പ്രതികരിച്ചു. മുന്നണി ബന്ധം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടി നയം. ലേഖനമെഴുതുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. 
’അമ്പതില്‍ നാണം കുണുങ്ങരുത്’ എന്ന തലക്കെട്ടേടെ വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.