You are Here : Home / News Plus

വ്യാപകനാശം വിതച്ച് ഹുദ്ഹുദ്

Text Size  

Story Dated: Sunday, October 12, 2014 09:23 hrs UTC

വ്യാപകനാശം വിതച്ച് ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തെത്തി. പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് കാറ്റ് തീരത്തെത്തിയത്. വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ഹുദ്ഹുദ് ആദ്യമെത്തിയത്. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് 50 കിലോമീറ്റര്‍ ചുറ്റളവുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് എത്തിയത്. മഴക്കെടുതിയെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ശ്രീകാക്കുളത്ത് ഒരാളും വിശാഖപട്ടണത്ത് രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിശാഖപട്ടണത്തും ഗോപാല്‍പൂരിലും രാവിലെ മുതല്‍ കനത്ത മഴയാണ്. പ്രദേശത്തെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്. അടുത്ത ആറു മണിക്കൂര്‍ വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസപ്പെട്ടു. രാത്രി പത്തോടെ കാറ്റിനു ശമനമുണ്ടാകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.