You are Here : Home / News Plus

ഹുദ്ഹുദ്ആഞ്ഞുവീശുന്നു; മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗം

Text Size  

Story Dated: Sunday, October 12, 2014 05:59 hrs UTC


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി. 190 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തോട് അടുത്തപ്പോള്‍ കാറ്റ് വീശിയത്.വിശാഖപട്ടണത്തിലെ തീരപ്രദേശങ്ങളായ വിജയവാഡ, വിജയനഗരം എന്നീ മേഖലകളിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചതെന്ന് നാവികസേന ട്രാക്കിങ് വിഭാഗം അറിയിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന്‍െറ തെക്കുകിഴക്കുമാറിയും ഒഡിഷയുടെ ഗോപാല്‍പുരയുടെ കിഴക്ക് പടിഞ്ഞാറുമാറിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഹുദ്ഹുദ് 10.30നും 11.30നും ഇടയിലാണ് തീരമണിഞ്ഞത്.
വിശാഖപട്ടണത്തും ഗോപാല്‍പുരയിലും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. വിജയനഗരത്തിലും വിശാഖപട്ടണത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.