You are Here : Home / News Plus

ഹുദ്ഹുദ് ആന്ധ്രയില്‍ ആഞ്ഞടിക്കുന്നു

Text Size  

Story Dated: Sunday, October 12, 2014 05:32 hrs UTC

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രയില്‍ വീശിയടിക്കുന്നു. എട്ടരലക്ഷത്തിലേറെപ്പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പുരിനുമിടയ്ക്കാണ് ചുഴലിക്കൊടുങ്കാറ്റ് കരയിലടിച്ചത്.

ആന്ധ്രയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എഴുപതിലേറെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. 13 എക്‌സ്പ്രസ് ട്രെയിനുകളും നാലു പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായി കിഴക്കന്‍ തീര റെയില്‍വേ അറിയിച്ചു. വിശാഖപട്ടണം സെക്കന്തരാബാദ് എക്‌സ്പ്രസ് ട്രെയിന്‍ തെനാലിയില്‍ യാത്ര അവസാനിപ്പിക്കും. തെക്കന്‍ മധ്യ റെയില്‍വെയും ആന്ധ്രവഴി കടന്നുപോകുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ബുധനാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിനടുത്തായിരുന്നപ്പോള്‍ പരമാവധി 90 കിലോമീറ്റര്‍ വേഗമുണ്ടായിരുന്ന ഹുദ്ഹുദിന് ഇന്നലെ വൈകുന്നേരം 130 കിലോമീറ്റര്‍ വേഗമായി. 120 കിലോമീറ്ററിലധികം വേഗമായപ്പോഴാണ് അതിതീവ്രം എന്ന വിഭാഗത്തിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.