You are Here : Home / News Plus

ഡല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ്

Text Size  

Story Dated: Saturday, October 11, 2014 05:21 hrs UTC

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ്. പൊലീസുകാരനു നേരയാണ് വെടിവെപ്പുണ്ടായത്. അഞ്ജാതരായ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരമാണ് സംഭവമുണ്ടായത്. ശേഖര്‍ മാര്‍ക്കറ്റിനടുത്ത് അടിപ്പാതയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട മൂന്നു യുവാക്കളെ പൊലീസുകാരന്‍ തടഞു നിര്‍ത്തി ചോദ്യം ചെയ്യവേ പ്രകോപിതരായ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.