You are Here : Home / News Plus

ശശി തരൂരിന്റെ ന്യുയോര്‍ക്ക് യാത്ര

Text Size  

Story Dated: Saturday, October 11, 2014 01:52 hrs UTC

കോണ്‍ഗ്രസിന്റെ അമേരിക്കന്‍ വിഭാഗം സംഘടിപ്പിച്ച അത്താഴ വിരുന്നിനായി ശശി തരൂര്‍ ഇരുപത്തിയഞ്ചിനു ന്യൂയോര്‍ക്കിലെത്തിയിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്ന സൂചിപ്പിക്കുന്ന ആന്തരികാവയവങ്ങളുടെ പുന:പരിശോധന റിപ്പോര്‍ട്ട്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്‌റ്റിസ്‌റ്റ്യൂട്ട്‌ അന്തിമമായി തയാറാക്കിയതു സെപ്‌റ്റംബര്‍ ഇരുപത്തിരണ്ടിനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തുന്നതിനു മുമ്പായിരുന്നു ഇത്‌. ശശിതരൂരിന്റെ സന്ദര്‍ശന ലക്ഷ്യം മോഡിയുമായുള്ള കൂടിക്കാഴ്‌ചയായിരുന്നെന്നാണ് കരുതപെടുന്നത്. എന്നാല്‍ കൂടിക്കാഴ്‌ച നടന്നില്ലെ. സുനന്ദ വിഷാദ രോഗത്തിനുള്ള മരുന്ന്‌ അമിത അളവില്‍ കഴിച്ചതും അമിത മദ്യപാനവുമാണു മരണകാരണമെന്നായിരുന്നു കോണ്ഗ്രസ്സ് ഭരണകാലത്തു നടത്തിയ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. എന്നാല്‍, ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടില്‍ ഈതൈല്‍ ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിച്ചതിന്റെ സൂചനയില്ല. വിഷാദരോഗത്തിന്‌ ഉപയോഗിക്കുന്ന മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല. കൊടും വിഷത്തിന്റെ അവശിഷ്‌ടമാണു മൃതദേഹത്തിന്റെആന്തരിക പരിശോധനയില്‍ കണ്ടെത്തിയത്‌.ഇതിനിടെ,സുനന്ദയെ വിഷംകുത്തി വച്ചുകൊല്ലുകയായിരുന്നെന്നു ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യസ്വാമി ഇന്നലെ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.