You are Here : Home / News Plus

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: റിപ്പോര്‍ട്ട് തള്ളി വി.എസ്.

Text Size  

Story Dated: Saturday, October 11, 2014 10:00 hrs UTC


ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ച് വിടാനുമാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.