You are Here : Home / News Plus

തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ്‌ അച്ചടക്കസമിതിയുടെ തീരുമാനം

Text Size  

Story Dated: Friday, October 10, 2014 03:33 hrs UTC

നരേന്ദ്രമോദി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിയ വിഷയത്തില്‍ ശശി തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ്‌ അച്ചടക്കസമിതി യോഗം തീരുമാനിച്ചു. കെ പി സി സി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച കോണ്‍ഗ്രസ്‌ അച്ചടക്ക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.
എ കെ ആന്റണിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി ഇന്ന്‌ യോഗം ചേര്‍ന്നാണ് തരൂരിനെതിരായ കെപിസിസി യുടെ റിപ്പോര്‍ട്ട് പരിഗണിച്ചത്. തരൂരിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്‍റണി സമിതി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.