You are Here : Home / News Plus

കാലിക്കറ്റ് സര്‍വകലാശാല അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.

Text Size  

Story Dated: Friday, October 10, 2014 10:01 hrs UTC

കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിദ്യാര്‍ഥികളുടെ ഉപരോധത്തെതുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം ഓഫീസില്‍ കുടുങ്ങിപ്പോയ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ അബ്ദുള്‍ മജീദിനെയും ജീവനക്കാരെയും രാവിലെ പോലീസ് മോചിപ്പിച്ചിരുന്നു. കായിക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.