You are Here : Home / News Plus

കശ്മീര്‍ വെടിവെപ്പ്: ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി

Text Size  

Story Dated: Friday, October 10, 2014 07:34 hrs UTC

ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പിലും ഷെല്ലാക്രമണത്തിലും സാധാരണക്കാര്‍ കൊല്ലപ്പെട്ടതിലും ഗ്രാമവാസികള്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നതിലും അദ്ദേഹം ദു:ഖം രേഖപ്പെടുത്തി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ പാകിസ്താന്‍ അടുത്തിടെ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞമാസം യു എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവെ പാക് പ്രസിഡന്റ് നവാസ് ഷെറീഫാണ് കശ്മീര്‍ പ്രശനം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.